6 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക, വിപണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടത്തി വരുന്ന "യോദ്ധാവ്" ആന്റി - നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മേപ്പാടി SHO ശ്രീ വിപിൻ്റെ നേത്യത്വത്തിലുള്ള പോലിസ് സംഘം മേപ്പാടിയിൽ നിന്നും 6 കിലോ കഞ്ചാവുമായി മേപ്പാടി വിത്തുകാട്  പിച്ചം കുന്നശ്ശേരി വീട്ടിൽ നാസറിന്റെ മകൻ  നാസിക് (26) നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ പാടേരൂർ എന്ന സ്ഥലത്തുനിന്നാണ് ഇയാൾ ഹോൾസെയിൽ ആയി കഞ്ചാവ് വാങ്ങുന്നത് ട്രെയിനിലും തുടർന്ന് ഓട്ടോറിക്ഷയിലുമായി ഇത് അതിർത്തി കടത്തി കൊണ്ടുവരികയാണ് പതിവ് എന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ചേരമ്പാടി അതിർത്തി കടത്തിയ ശേഷം അവിടെ നിന്ന് ബൈക്കിലാണ് കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാൻ സുഹൃത്തായ മണി എന്നയാളുടെ കോട്ടത്തറയിലെ പാറായിൽ  വീട്ടിൽ എത്തിക്കുകയായിരുന്നു.  അവിടെ വെച്ച് ചെറിയ പാക്കറ്റുകൾ ആക്കി ചില്ലറ വിൽപ്പന ചെയ്യുകയാണ് ഇവരുടെ രീതി. ഇയാളെ അറസ്റ്റു ചെയ്തു  ദേഹ പരിശോധന ചെയ്യുന്ന സമയത്ത് പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന വൈത്തിരി പോലീസ് സ്റ്റേഷനിലെ Scpo വിപിനു നേരെ ഇയാൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് വച്ചിരുന്ന പെപ്പർ സ്പ്രേ എടുത്ത് പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ അടിക്കുകയും വലതു കൈ തണ്ടയിൽ ശക്തമായി കടിച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പോലീസ് സംഘം ഇയാളെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുകയാണ് ചെയ്തത്.പോലീസിനെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാസിക്കിനെ മുൻപും കഞ്ചാവുമായി പിടികൂടിയതിന് അമ്പലവയൽ, കൽപ്പറ്റ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഇയാൾക്ക് കഞ്ചാവ് കടത്തുന്നതിനും ഒളിപ്പിച്ച് വയ്ക്കുന്നതിനും വേണ്ട സഹായങ്ങൾ ചെയ്യുന്ന കൂട്ടു കച്ചവടക്കാരനായ കോട്ടത്തറ വയൽ പാറായിൽ വീട്ടിൽ രവിയുടെ മകൻ മണിയെയും(25) പോലീസ് പിന്നീട്  അറസ്റ്റ് ചെയ്തു. മേപ്പാടി സി ഐ, Scpo മാരായ വിപിൻ, നൗഫൽ, മുജീബ്, പ്രശാന്ത്, ഗോവിന്ദൻകുട്ടി, വിമൽ കുമാർ, ശ്രീജിത്ത്, മജീദ്,CPO മാരായ സഹീർ അഹമ്മദ്, ഷാജഹാൻ, ഷാലു  എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. വൈത്തിരി ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ ടോമിച്ചൻ ആന്റണി പ്രതിയുടെ ദേഹ പരിശോധനയ്ക്കായി ഹാജരായി.