കഞ്ചാവുമായി യുവാവ് പിടിയില്‍

മാനന്തവാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ, രാംജിത്തിൻ്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ബാവലി ,ഷാണമംഗലം സ്വദേശി  റിയാസിനെയാണ് (31 വയസ്) പിടികൂടിയത്. ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാസിം ഫൈസൽ, അജീഷ് പി.കെ, ജിക്സൺ ജെയിംസ്, ഹരീഷ്, അഫ്സൽ എന്നിവർ പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.