ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

പുൽപ്പള്ളി സബ് ഇൻസ്പെക്ടർ സി.ആർ മനോജും സംഘവും പുൽപ്പള്ളി ടൗണിൽ വെച്ച് നടത്തിയ വാഹനപരിശോധനയിൽ കാറിൽ മയക്കുമരുന്നുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടി. കെ.സി വിവേക് (26) താമരശ്ശേരി, ലിബിൻ രാജൻ (26) വേലിയമ്പം, അഖിൽ (26) വേലിയമ്പം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും 2 2 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ഇവർ സഞ്ചരിച്ച KL-07-CQ-5837 നമ്പർ മാരുതി സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. ജൂനിയർ എസ്.ഐ നിഖിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ നാസർ, സിവിൽ പോലീസ് ഓഫീസർ പ്രജീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.