കഞ്ചാവുമായി യുവാവ് പിടിയില്‍

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തകൃഷ്ണനും സംഘവും പെരിക്കല്ലൂർ കടവിൽ വെച്ച്  നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കയ്യിൽ കരുതിയ 501 ഗ്രാം കഞ്ചാവുമായി  യുവാവിനെ പിടികൂടി. ഏച്ചോം മൂഴിയിൽ വീട്ടിൽ ജോബിന്‍ ജേക്കബ് (22) ആണ് പിടിയിലായത്.