4.4 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ.വിഷ്ണു രാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 4.4 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിൽ. വെങ്ങപ്പള്ളി കാപ്പു മ്മൽ വീട്ടിൽ രെജിൽ കെ.ആർ(26 വയസ്) നെയാണ് പിടികൂടിയത്.ഇയാൾക്കെതിരെ  NDPS Act പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.ജൂനിയർ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുനീർ, മിഥുൻ സിവിൽ പോലീസ് ഓഫീസർമാരായ രതിലാഷ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.