Accused in theft case arrested

മോഷണക്കേസിലെ പ്രതി അറസ്റ്റിൽ

സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മന്തണ്ടിക്കുന്നിൽ നിന്നും ഏകദേശം 90 പവൻ സ്വർണാഭരണങ്ങളും,43000 രൂപയും മോഷണം ചെയ്ത കേസിലെ പ്രതി കോഴിക്കോട് മായനാട് താഴെ ചപ്പണ്ടതോട്ടിൽ വീട്ടിൽ ബുള്ളറ്റ് സാലു എന്ന സാലു സി.റ്റി (36 വയസ്) നെയാണ് പിടികൂടിയത്.ജില്ലാ പോലീസ് മേധാവി ശ്രീ ആർ.ആനന്ദ് ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി അബ്ദുൾ ഷെരീഷ്, ബത്തേരി എസ്.എച്ച്.ഒ കെ.പി. ബെന്നി, നൂൽപ്പുഴ എസ്.എച്ച്.ഒ റ്റി.സി മുരുകൻ ,സബ്ബ് ഇന്‍സ്‌പെക്ടർമാരായ ഹരിഷ് കുമാ, അബുബക്കർ, റോയിച്ചൻ, ബിജു ആൻ്റണി,അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ അനീഷ്, SCPO ഫിനു, സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, ദേവജിത്ത് ,ഷാലു ഫ്രാൻസിസ്, ശ്രീജേഷ്, ശരത്ത് പ്രസാദ്, ജെബിൻ,വിപിൻ, ആഷ്ലിൻ, രജീഷ്, എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.ഇയാൾക്കെതിരെ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ 9 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും 50 ഓളം മോഷണ കേസിലെ പ്രതിയാണ്.തമിഴ്നാട്ടിലെ കേസിൽ നിന്നും ജയിൽ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഈ മോഷണങ്ങൾ നടത്തിയത് .പ്രതിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 3 ലക്ഷം രൂപ മരവിപ്പിക്കുകയും ,2 മൊബൈൽ ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്