3.5 കിലോയോളം കഞ്ചാവുമായി പിടിയില്‍

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 11.08.2022 തീയ്യതി കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ, വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൽപ്പറ്റ പോലീസും മുട്ടില്‍ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടില്‍ തിരച്ചില്‍ നടത്തിയതില്‍ 3.5 കിലോയോളം കഞ്ചാവുമായി സജീര്‍ (35 വയസ്സ്) S/O ഹമീദ്, മേപ്പള്ളി (H.) ,മുട്ടില്‍ എന്നെയാളെ കാണപ്പെടുകയും, ഇയാളെ അറസ്റ്റ് ചെയ്ത് NDPS ആക്ട് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ജൂനിയർ ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, വിഷ്ണുരാജ്, SCPO അബ്ദുള്ള മുബാരക്ക്, നൗഷാദ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു