MDMA യുമായി യുവാക്കല്‍ പിടിയില്‍

പുൽപ്പള്ളി പോലീസ് സബ്ബ് ഇന്സ്‌പെക്ടര് ശ്രീ, മനോജിൻ്റെ നേതൃത്വത്തില് നടത്തിയ പരിശോധനയില് 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിലായി. കോഴിക്കോട്,പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസിൽ അശ്വന്ത് (23 വയസ് ) കണ്ണൂർ,പയ്യാവൂർ നെടുമറ്റത്തിൽ ഹൗസിൽ ജെറിൻ (22 വയസ്) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ NDPS Act പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. സബ്ബ് ഇന്സ്‌പെക്ടര്മാരായ ബെന്നി, ഗ്ളാവിൻ എഡ്വേർഡ് ,അരവിന്ദ്, SCPO ജയകൃഷ്ണൻ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില് ഉണ്ടായിരുന്നു.