MDMA യുമായി യുവാവ് പിടിയിൽ

കൽപറ്റ : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് വെള്ളാരംകുന്ന് -പെരുന്തട്ട റോഡിലുള്ള എൽസ്റ്റൺ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ കെട്ടിടത്തിനു പരിസരത്ത് വച്ച് 3.3 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA കൈവശം വച്ചതിനാണ്  പെരുന്തട്ട പൂളക്കുന്ന് മാണിക്കോത്ത് പറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ 23 വയസ്സുള്ള മുഹമ്മദ്‌ അഫ്സൽ  എന്ന യുവാവിനെ പിടി കൂടിയത്. കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ SHO ശ്രീ സിജു ബി കെ യുടെ നേതൃത്വത്തിൽ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുൾ സമദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെയ്സൺ, അബ്ദുള്ള മുബാറക്ക്, എൽദോ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്