ലൈസന്‍സ് ഇല്ലാതെ അമിത പലിശയ്ക്കു കടം കൊടുത്ത ബ്ലേഡ് മാഫിയക്കെതിരെ നടപടി

ജില്ലയില് ബ്ലേഡ് മാഫിയുടെ പ്രവർത്തനം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയില്പ്പെട്ടതിൻെറ അടിസ്ഥാനത്തില് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബ്ലേഡ് മാഫിയക്കെതിരെ മേപ്പാടിയില് നടത്തിയ സ്പെഷ്യല് ഡ്രൈവില് 10 ഓളം സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളെ നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്തതില് കോട്ടപ്പടി അംശം മേലെ നെല്ലുമുണ്ടയിൽ താമസിക്കുന്ന ഹുമയൂൺ കബീർ (52), എരുമക്കൊല്ലിയിൽ താമസിക്കുന്ന ശിവൻ (46) എന്നിവരുടെ വിടുകളില് പരിശോധന നടത്തിയതിൽ പ്രതികള് യാതൊരുവിധ അനുമതി പത്രമോ, രേഖകളോ ഇല്ലാതെ അമിത ആദായത്തിനു വേണ്ടി നിലവിലുള്ള സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമായി വട്ടിപ്പലിശക്ക് പണം കൊടുക്കുന്നതായും, ടിയാന്മാരുടെ വീടുകളില് നിന്ന് പണം കടം കൊടുത്തതിന് പണം വാങ്ങിയവരില് നിന്നും ഈടായി വാങ്ങി സൂക്ഷിച്ചതായ ബാങ്ക് മുദ്രപത്രങ്ങളും, RC ബുക്കുകളും, എഗ്രിമെന്റ്കളും, വിവിധയാളുകളുടെ പേരിലുള്ള ഒപ്പിട്ട ബ്ലാങ്ക് ചെക്ക് ലീഫുകളും സൂക്ഷിച്ചു വെച്ചതായും കൂടാതെ ശിവന് എന്നയാളുടെ വീട്ടില് നിന്നും 96500/- രൂപ കണ്ടെത്തുകയും ചെയ്തതിൻെറ അടിസ്ഥാനത്തില് പ്രതികളെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റര് ചെയ്തു തുടര് നടപടികള് സ്വീകരിച്ചു വരുന്നതായും ജില്ലയിലെ ബ്ലേഡ് മാഫിയക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. ആര്. ആനന്ദ് ഐ.പി.എസ് അറിയിച്ചു.