SBI യുടെ വ്യാജ വെബ് സൈറ്റ് വഴി തട്ടിയെടുത്ത പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

SBI യുടെ വ്യാജ വെബ് സൈറ്റ് വഴി തട്ടിയെടുത്ത പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്.

KYC അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു പുൽപള്ളി സ്വദേശിയെ ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പ് സംഘം  SBI ബാങ്കിന്റെ  ക്ലോൺ പതിപ്പായ വ്യാജ വെബ്സൈറ്റ് ലിങ്ക് അയച്ചു കൊടുക്കുകയും തുടർന്ന് ഇടപാടുകാരനെ കൊണ്ട് വ്യക്തിഗത  വിവരങ്ങൾ വ്യാജ വെബ്സൈറ്റിൽ എന്റർ ചെയ്യിച്ചു അത് ഉപയോഗിച്ചാണ് ഇടപാടുകാരന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 97000/-തൊണ്ണൂറ്റി ഏഴായിരം രൂപ തട്ടിയെടുത്തത്. പരാതിയിൽ അന്വേഷണം നടത്തിയ വയനാട് സൈബർ പോലീസ് ദ്രുത ഗതിയിൽ പരാതിക്കാരന്റെ അക്കൗണ്ട് പരിശോധിക്കുകയും തട്ടിയെടുത്ത പണത്തിൽ നിന്നും 63,000 രൂപ തട്ടിപ്പുകാർ ഫ്ലിപ്പ് കാർട്ടിൽ നിന്നും. ഇലക്ട്രോണിക് ഉപകരണങ്ങൾ ഓർഡർ ചെയ്തതായി മനസ്സിലാക്കി ഫ്ലിപ്പ് കാർട്ട് ലീഗൽ വിഭാഗവുമായി ബന്ധപ്പെട്ട് തട്ടിപ്പ്കാർ നടത്തിയ ഇടപാട് റദാക്കി 63,000 രൂപ പരാതിക്കാരന്  തിരികെ വാങ്ങി നൽകി. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തിയതിൽ ജാർഖണ്ഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് വ്യക്തമായിട്ടുള്ളതാണ്. ബാങ്കുമായി ബന്ധപ്പെട്ട വ്യക്തി ഗത വിവരങ്ങൾ പൊതു ജനങ്ങൾ  ഓൺലൈൻ വഴിയോ നേരിട്ടോ ആരുമായും പങ്കു വെക്കരുത് എന്നും ധനകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലും ആപ്പിലും പ്രവേശിക്കുമ്പോൾ ആയത് യഥാർത്ഥമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതും വെബ്സൈറ്റിനു https:// സെക്യൂരിറ്റി ഉണ്ട് എന്ന്   ഉറപ്പ് വരുത്തേണ്ടതുമാണ് എന്ന് വയനാട് സൈബർ  ക്രൈം പോലീസ് അറിയിച്ചു