അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. അസമിലെ സോണിത്പൂർ ജില്ലയിൽ നിന്നുള്ള ദൂ ലാൽ അലി (23), ഇനാമുൽ ഹഖ് (25), നൂർജമാൽ അലി (23), മോഹിജുൽ ഇസ്ലാം (22) എന്നിവരെയാണ് വയനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി Dr.അര്‍വിന്ദ് സുകുമാര്‍ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെയും സൈബർ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഡി.വൈ.എസ്.പി അബ്ദുൾ ഷെരീഫിന്‍റെ നേതൃത്വത്തില്‍  SI ഹരീഷ് കുമാര്‍, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഫിനു, ദേവജിത്ത്, അനസ്, നൗഫൽ, ബിജിത്ത് ലാല്‍, സിവിൽ പൊലീസ് ഓഫിസർമാരായ സ്മിജു, ഉനൈസ്, ആഷ്ലിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ എഴുപതു ദിവസങള്‍ക്കു ശേഷം പിടികൂടിയത്. കൂടാതെ പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിതിന്‍, പ്രജീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.  

കഴിഞ്ഞ കുറച്ചു നാളുകളായി വയനാട് ജില്ലയിൽ അടച്ചിട്ട വീടുകളിൽ മോഷണം തുടർക്കഥയായിരുന്നു. പുൽപ്പള്ളി, നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയികളില്‍  ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അടച്ചിട്ട നിരവധി വീടുകളിൽ നിന്നും സ്വർണ്ണവും പണവും നഷ്ടപ്പെട്ടിരുന്നു. മേല്‍ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് അന്തര്‍സംസ്ഥാന മോഷ്ടാക്കളിലേക്കെത്തിച്ചത്.

      പോലീസിന് പ്രാഥമികമായി യാതൊരു വിധ തെളിവുകളും നൽകാതെ നടന്ന കളവുകളിൽ സംഭവസ്ഥലങ്ങളിൽ നിന്നും ദൃ‌സാക്ഷികൾ പറഞ്ഞ ലക്ഷണങ്ങൾ കേരളത്തിലെ മുൻകാല പ്രതികളുമായി സാമ്യതകൾ ഇല്ലാത്തതും, നാട്ടുകാരുടെ പലരുടെയും അഭിപ്രായത്തിൽ കബനി കടന്നു വന്നവരായിരിക്കുമെന്നുള്ള നിഗമനത്തിലും കേസിന്റെ ആദ്യനാളുകളിൽ പെരിക്കല്ലൂർ, ബാവലി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയതിൽ നിന്നും യാതൊരു വിധ തെളിവുകളും പ്രതികളിലേക്ക് ലഭിക്കാത്തതിനെ തുടർന്ന് കേസ് അന്വേഷണം വയനാട് ജില്ലാ പോലീസ് മേധാവി Dr. അരവിന്ദ് സുകുമാർ IPS അവർകളുടെ നിർദേശം അനുസരിച്ചു സുൽത്താൻ ബത്തേരി  DYSP അബ്ദുൽ ഷെരീഫ് ഏറ്റെടുക്കുകയും പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തതിനു പിന്നാലെ പുൽപള്ളി, സുൽത്താൻ ബത്തേരി ടൌൺ എന്നിവടങ്ങളിൽ നിന്നുമുള്ള 40 ലേറെ സ്ഥാപനങ്ങളിലെ CCTV ദൃശ്യങ്ങളിൽ നിന്നും സംശയസ്പദമായ ചിലരുടെ  ചിത്രങ്ങളിൽ രൂപ സാദൃശ്യമുള്ള പ്രതികൾ കേരള പോലീസിന്റെ ക്രൈം റെക്കോർഡ്സിൽ ഇല്ലാത്തതിനാലും, ഊരും, പേരും അറിയാത്തത്തും അന്വേഷണസംഘത്തിന് മുന്നിൽ വെല്ലുവിളിയായി. പിന്നീട് ആറ് ലക്ഷത്തി അമ്പതിനായിരത്തിലധികം ഫോൺ കോളുകൾ വിശകലനം നടത്തിയതിൽ പ്രതികൾ അഥിതി തൊഴിലാളികൾ ആയിരിക്കാമെന്ന നിഗമനത്തിൽ എത്തി ചേരുകയും, വയനാട് ജില്ലയിലെ സാധ്യത യുള്ള  ലേബർ ക്യാമ്പുകൾ സന്ദർശിച്ചും, കേരളത്തിലെ പ്രമുഖ അഥിതി തൊഴിലാളി മേഖലകളിലെ തൊഴിൽ ധാതാക്കളെ നേരിൽ കണ്ടും അന്വേഷിച്ചതിൽ പ്രതികളിലൊരാളുടെ ഫോട്ടോ തിരിച്ചറിയുകയും, ടിയാൻ ഏപ്രിൽ 12 ആം തിയ്യതി കൂടെ താമസിക്കുന്ന ആളുകളോട് ഒരു സൂചന പോലും നൽകാതെ ആസാമിലേക്ക് പോയതായും  അറിഞ്ഞു. കോട്ടയത്ത്‌ നിന്നും ടിയാൻ ആന്ധ്രയിലെ നെല്ലൂരിലും, വെസ്റ്റ് ബംഗാളിലെ കോല്‍ക്കത്തയിലും പിന്നീട് അസാമിലെ ഗുവാഹത്തിയിലും എത്തിയതായി മനസിലാക്കി.ടിയാന്‍റെ കൂടെ മറ്റ് മൂന്നു പേർ ഉള്ളതായും, അവർ കൃത്യത്തില്‍ പങ്കെടുത്തവരാണെന്നും വ്യക്തമായി. പ്രതികളുടെ വ്യക്തമാവാത്ത ഫോട്ടോയും, വിലാസങ്ങളും അന്വേഷണ സംഘത്തിന് മുൻപിൽ വെല്ലുവിളിയായി.  കിട്ടിയ വിവരങ്ങൾ പ്രതികളെ ആസാം പോലുള്ള സ്ഥലത്തുനിന്നും പിടികൂടുന്നതിനു പര്യാപ്തമല്ല എന്നുറപ്പായിരുന്നിട്ടു കൂടി സ്‌ക്വാഡ് അംഗങ്ങളുടെ മനോ ധൈര്യത്തില്‍  മേലുദ്യോഗസ്ഥരുടെ ഉറച്ച പിന്തുണയോടെ  ഒട്ടും സമയം വൈകാതെ ഗുവാഹത്തിയിലേക്ക്  യാത്ര തിരിച്ചു. യാത്രയിലുടനീളം പ്രതികൂല സാഹചര്യങ്ങൾ.  മൺസൂൺ ആരംഭമായതിനാല്‍  അഥിതി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു പോകുന്നതിലെ തിരക്കും, അഗ്നിപദ് പദ്ധതിക്കെതിരെ ഉത്തരേന്ത്യാ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളും, ആസ്സാം സംസ്ഥാനത്തെ വെള്ളപൊക്കം മൂലവും താറുമാറായ ട്രെയിൻ ഗതാഗതവും, അസാമിലെ പൊതുഗതാഗതത്തിലെ നിയന്ത്രണങ്ങളും കാരണം  ദുരിത പൂർണമായ യാത്രയിൽ താമസത്തിനായി  ഏർപ്പാട് ചെയ്ത സ്ഥലങ്ങളിൽ വെള്ളം കയറിയതിനാലും  180 ഓളം കിലോമീറ്റർ മാറിയുള്ള താമസവും, ഓരോ ദിവസവും  മാറി മറിയുന്ന ഗതഗതനിയന്ത്രണങ്ങളും, പകര്‍ച്ച വ്യാധിയും, ഭക്ഷ്യ വിഷബാധയും, അസമീസ് ഭാഷ അറിയാത്തത്തും, പ്രതികളുടെ അഡ്രസ്സിലുള്ള വൈരുദ്ധ്യങ്ങളും മറ്റും അന്വേഷണം നടത്തുന്നതിനെ ക്ലേഷകരമായി ബാധിച്ചു.

    ജില്ലാ പോലീസ് മേധാവിയുടെ കൃത്യമായ ഇടപെടലുകളിലൂടെ ആസാം പോലീസിലെ ക്രൈം സ്‌ക്വാഡിലെ വിദഗ്ദ്ധരായ ഓഫിസർമാരുടെ സഹായത്തോടെ വിവരങ്ങൾ തിരക്കിയതിൽ പല വിലാസങ്ങളും വ്യാജമാണെന്നും, ഇപ്പോൾ എവിടെയാണ് എന്നതിന് യാതൊരു നിശ്ചയവും ഇല്ലായെന്നും, പ്രതികളിൽ ഒരാൾ അരുണാചൽ പ്രദേശിലും, മറ്റുള്ളവർ അസാമിലെ തന്നെ മറ്റ് ജില്ലകളിൽ ആയിരിക്കും എന്നുള്ള സൂചനയിൽ നിന്നും, സംയുക്ത സ്‌ക്വാഡിന്റെ ഒത്തൊരുമിച്ച അധ്വാനത്തില്‍  പ്രതികളെ അന്വേഷിച്ച് അസാമിലെ ടെസ്പുർ ജില്ലയിൽ എത്തുകയായിരുന്നു.

          പിന്നീടുള്ള ദിവസങ്ങൾ ഏറെ ശ്രമകരമായിരുന്നു സൈബർ വിദഗ്ദ്ധരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ടും, ഭൂമിശാസ്‌ത്രപരവും, സാമൂഹിക സാഹചര്യങ്ങളും കാരണം ഒന്നിലേറെ പ്രാവിശ്യങ്ങളിൽ പ്രതിയെ പിടികൂടുന്നതിൽ പരാചയപെടുകയും മോശം കാലാവസ്ഥയും, പരിചയമില്ലാത്ത ഭൂപ്രകൃതിയും ചേരിയിലെ കുറ്റവാളികളുടെ കണക്കും യഥാർഥ്യമായി നില കൊള്ളുമ്പോഴും തോറ്റു പിന്മാറാൻ ഉള്ള മനസ് ആർക്കും ഇല്ലാത്തതിനാല്‍ വിദഗ്ദ്ധമായ ഒരു പ്ലാൻ തയ്യാറാക്കുകയും അതു സ്‌ക്വാഡിലെ ദ്വിഭാഷി കൃത്യമായി  ആസാം പോലീസിലെ ഓഫീസര്‍മാര്‍ക്കു മുന്നിൽ അവതരിപ്പിക്കുകയും, അവരുടെ ചില നിർദേശങ്ങൾ കൂടി കൂട്ടി യോജിപ്പിച്ചു സ്‌ക്വാഡ് അംഗങ്ങൾ 3 ടീം ആയി 21/06/2022 തിയ്യതി പുലർച്ചെ 2:00 മണിയോടെ പ്രതികളിൽ ഒരാളെ ടെസ്പുറിലെ ചേരിപ്രദേശത്തെ ഒളിസങ്കേതത്തില്‍ നിന്നും മറ്റുള്ളവര്‍ക്കിടയില്‍  നിന്നും പിടികൂടുകയും, പിന്നീട് പ്രതി നൽകിയ വിവരങ്ങളിൽ നിന്നും മറ്റുപ്രതികൾ താമസിക്കുന്ന സ്ഥലത്തെകുറിച്ച് അറിയുകയും ഉടനെ തന്നെ 16 കിലോമീറ്ററോളം മാറിയുള്ള ഗ്രാമത്തിലേക്കു ജീവൻ പോലും അപകടത്തിലാവുമെന്നുള്ള പ്രതിയുടെ മുന്നറിയിപ്പും അവഗണിച്ചു കൊണ്ട് നടത്തിയ ഓപ്പറേഷനിൽ കേസിലെ രണ്ടാം പ്രതിയെ പിടികൂടുന്നതിനും  കഴിഞ്ഞു. അയാളെയും കൊണ്ട് ആ ചേരിയിൽ നിന്നും പുറത്തേക്കു എത്തിക്കുന്നതിനായി നാട്ടുകാർ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ ആസാം പോലീസ് ഇടപെട്ടു ആളുകളെ തടഞ്ഞു നിർത്തുകയും, ആ സമയം കൊണ്ട് ഒന്നര കിലോമീറ്റർ ഓളം മാറിയുള്ള വാഹനത്തിനടുത്തേക്ക് പ്രതിയുമായി  ഓടിയെത്തുകയും ആളുകൾ വാഹനം വളയുന്നതിനു മുൻപ് തന്നെ അവിടം വിടാനും കഴിഞ്ഞു.  പിടികൂടുന്നതിനായി പുറപ്പെട്ട രണ്ടാമത്തെ സംഘത്തിന്റെ ആവശ്യ പ്രകാരം അവർക്കു കൂടുതൽ ആളുകളുടെ സേവനം വേണ്ടി വന്നതിനാൽ 14 കിലോമീറ്ററോളം മാറിയുള്ള 3 ഉം 4 ഉം പ്രതികളെ പിടിക്കുന്നതിനായി കിട്ടിയ രണ്ടു പ്രതികളുമായി പോകുകയും അസാമിലെ വെള്ളപൊക്കം നേരിടുന്ന പ്രദേശങ്ങളിലൊന്നായ മഹാബൈറവ് എന്ന സ്ഥലത്തു എത്തുകയും 400 മീറ്ററിൽ അധികം വെള്ളം കയറിയ സ്ഥലത്തുകൂടെ പ്രതിയുടെ വീട്ടിൽ എത്തുകയും ചെയ്തതിൽ വിവരം അറിഞ്ഞു രണ്ടു പ്രതികളും രക്ഷപ്പെടുകയും. കസ്റ്റഡിയിലുള്ള രണ്ടു പ്രതികളിൽ നിന്നുള്ള വിവരങ്ങൾ വച്ച് സ്വർണം വിറ്റയാളുടെ വീട്ടിൽ പുലര്‍ച്ചെ 4:25 മണിയോട് കൂടെ എത്തി ചേർന്നെങ്കിലും വിവരം നേരത്തെ അറിഞ്ഞു അയാളും അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികളെ 20 കിലോമീറ്റർ മാറിയുള്ള ടെസ്പുർ കോടതിയിൽ ഹാജരാക്കുകയും 22/6/2022  തിയതിയിൽ ടീം രണ്ടായി  ഒരു ടീം നാട്ടിലേക്ക്  കിട്ടിയ പ്രതികളുമായി വരികയും രണ്ടാമത്തെ ടീം മറ്റ്  പ്രതികളെ തിരയുന്നതിനായി  അവിടെ തുടരുകയും ചെയ്തു. തുടർന്ന് കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് വേണ്ടി ജാർഘണ്ട്, ബീഹാർ, കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭ്യമായതുമില്ല. പിന്നീട് പ്രതികൾ അരുണാചൽപ്രദേശിലെ സെപ്പ എന്ന പ്രദേശത്തു എത്തിയെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  അവിടുത്തെ പോലീസിന്റെ സഹായം ഇല്ലാതെ തന്നെ അന്വേഷണ സംഘം ഗ്രാമ പ്രദേശത്തെ ഒളിസങ്കേതത്തില്‍  നിന്നും വീട് വളഞ്ഞു പ്രതികളെ കീഴ്പ്പെടുത്തി സെപ്പ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി തിരികെ എത്തുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ പ്രതികള്‍ കൂടുതൽ കുറ്റകൃത്യങ്ങളില്‍  ഉൾപ്പെട്ടതായും വിവരങ്ങൾ ലഭ്യമാകുന്നുണ്ട്.

     ഈ കേസിലെ പ്രത്യേക അന്വേഷണ സംഘം ഇതിന് മുൻപും വയനാട് ജില്ലയിലും പുറത്തും  മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തി പ്രമാദമായ പല കേസുകൾക്കും തെളിവുകൾ കണ്ടെത്തിയവരും, പ്രതികളെ പിടികൂടാൻ സഹായിച്ചവരുമാണ്. അത്തരത്തിലുള്ള അനുഭവങ്ങൾ ആണ് പ്രതികളെ പ്രതികൂല സാഹചര്യത്തിലും പിടികൂടാൻ സഹായിച്ചതെന്ന് വയനാട് ജില്ലാ പോലീസ് മേധാവി Dr. അര്‍വിന്ദ് സുകുമാര്‍ IPS അറിയിച്ചു.