നമ്മമക്ക ലഘുനാടകം

വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആദിവാസി മേഖലകളിൽ നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി   സ്പെഷ്യൽ റിക്രൂട്ട്മെന്റ്  വഴി പോലീസിൽ  നിയമനം ലഭിച്ച പോലീസുദ്യോഗസ്ഥരെ അണിനിരത്തികൊണ്ട് ഗോത്ര ഭാഷയിൽ നമ്മ മക്ക  എന്ന ലഘു നാടകം അവതരിപ്പിച്ചു വരുന്നു. ഗോത്ര വിഭാഗക്കാർ ക്കിടയിലുള്ള ലഹരി ഉപയോഗം, പ്രായപൂർത്തിയാകാത്ത  വിവാഹവും പ്രത്യാഘാതങ്ങളും, വിദ്യാഭ്യാസത്തിന്റെ  പ്രാധാന്യം, ലൈംഗികാതിക്രമങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട്  30 മിനുട്ട് ദൈർഘ്യമുള്ളതും  ഗോത്ര ജീവതങ്ങളുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ വളരെ ലളിതമായ ആവിഷ്ക്കരണത്തോടെ അവരുടെ ആചാരനുഷ്ടാനങ്ങളും വാദ്യോപകരണങ്ങളുടെ സംഗീതവും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വിവാഹവും അവിടെ  സംഭവിക്കുന്ന രസകരമായ മുമുഹൂർത്തങ്ങളുമാണ് ഈ ലഘു നാടകത്തിലുള്ളത്.  ഈ നാടകത്തിലൂടെ ഗോത്ര വിഭാഗത്തിന് അവരുടെ  ജീവിതത്തിൽ  സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഗൌരവം   മനസിലാക്കുവാൻ സാധിക്കുകയും അതിലൂടെ  വളരെ ലളിതമായ രീതിയിൽ നിയമ ബോധവൽക്കരണവും അറിവും ലഭിക്കുമെന്ന ഉറച്ച വിശ്വസത്തോടെയാണ് വയനാട് ജനമൈത്രി പോലീസ് ഈ  പദ്ധതി  ആവിഷ്കരിച്ചത്. നമ്മമക്ക എന്നപേരിലുള്ള ഈ ലഘുനാടകത്തിന്റെ  തനിമ ഒട്ടും നഷ്ടപ്പെടാതെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിലൂടെ കേരളത്തിലെ ഗോത്ര വിഭാഗങ്ങൾക്ക്  സോഷ്യൽ മീഡിയവഴിയും മറ്റ് പ്ലാറ്റ്ഫോമുകൾ  വഴിയും കാണുവാനും മനസിലാക്കാനും സാധിക്കുമെന്നതിന്റെ    അടിസ്ഥാനത്തിൽ  ട്രൈബൽ വികസന വകുപ്പിന്റെ  ധന സഹായത്തോടെ നമ്മമക്ക എന്ന ലഘുനാടകം വീഡിയോ ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്.