വയനാട് ജില്ലാ ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്രയും നിയമ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

വയനാട് ജില്ലാ ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്രയും നിയമ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.ബത്തേരിയിലെ മുതിർന്ന പൗരൻമാർക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയും നിയമ ബോധവൽക്കരണ പരിപാടിയും ബഹു: അഡീഷണൽ എസ്.പി ജി.സാബു ഉദ്ഘാടനം ചെയ്തു. ബത്തേരി ഇൻസ്പെക്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനമൈത്രി പോലീസ് ജില്ലാ നോഡൽ ഓഫീസർ കെ.എം ശശിധരൻ, സണ്ണി ജോസഫ്, പ്രിൻസ് ജോയ്, പി.പ്രഭാകരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ സീനിയർ സിറ്റിസൺ ഫോറത്തിൽ നിന്നും 53 പേർ ഉല്ലാസയാത്രയിൽ പങ്കെടുത്തു.