ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് 'നോക്ക് ഔട്ട് ഡ്രഗ്‌സ്' എന്ന പേരില്‍ അണ്ടര്‍-19 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ലഹരിവിരുദ്ധ പ്രവര്ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് 'നോക്ക് ഔട്ട് ഡ്രഗ്‌സ്' എന്ന പേരില് അണ്ടര്-19 ഫുട്‌ബോള് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നു. കല്പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളില് ഓരോ ബ്ലോക്കിലും എട്ട് ടീമുകളെ ഉള്പ്പെടുത്തി ആകെ 32 ടീമുകളാണ് മത്സരങ്ങളില് മാറ്റുരക്കുക. മെയ് രണ്ട് മുതല് 15 വരെ നടത്തുന്ന മത്സരങ്ങളില് നിങ്ങള്ക്കും പങ്കാളികളാകാം.
നിങ്ങള് ചെയ്യേണ്ടത് ഇത്രമാത്രം...
നിങ്ങളുടെ കളിയുടെയോ കളിക്കളത്തിന്റെയോ ഫോട്ടോസോ വീഡിയോസോ പേരുവിവരങ്ങളോ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്യുക. .അല്ലെങ്കില്, പങ്കെടുക്കാന് ആഗ്രഹിക്കുന്ന ടീമുകളുടെ പേരുവിവരങ്ങള് ജില്ലാ ഫുട്ബോള് അസോസിയേഷന് മുഖേനയും സ്വീകരിക്കും.
ജില്ലാ ഫുട്ബോള് അസോസിയേഷന്റെയും സ്പോര്ട്സ് കൗണ്സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്ണമെന്റില് വിജയികളാകുന്നവര്ക്ക് ആകര്ഷകമായ സമ്മാനങ്ങളുമുണ്ടാകും.
ലഹരിക്കെതിരെയുള്ള പോലീസിന്റെ പോരാട്ടത്തില് നിങ്ങളും പങ്കുചേരുക. നമുക്ക് ഒരുമിച്ച് പോരാടാം...