ഈ ചിരിയിലലിയട്ടെ, കണ്ണീരോര്‍മകളെല്ലാം

കല്‍പ്പറ്റ: ഭീതിയില്‍ നിന്ന് പൂര്‍ണമായും വിമുക്തരാവാതെ കഴിയുന്നവര്‍ക്ക് വീടുകളിലെത്തി ആശ്വാസം പകര്‍ന്ന് വയനാട് പോലീസ്. 'ഒപ്പം ചിരിക്കാം' പദ്ധതിയുടെ ഭാഗമായാണ് വയനാട് പോലീസ് സാന്ത്വനമേകുന്നത്. കണ്ണീരോര്‍മകളെയെല്ലാം തുടച്ചുമാറ്റാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും കൗൺസിലര്‍മാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അടങ്ങുന്ന സംഘം തിങ്കളാഴ്ച 29 കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലും സന്ദര്‍ശനം നടത്തി. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 64 വീടുകള്‍ സന്ദര്‍ശിച്ചു. 

വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അവർകളുടെ നിര്‍ദ്ദേശ പ്രകാരം അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിന്റെ ഡി ക്യാപ്പ് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറുമായ വിനോദ് പിള്ള, ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, പ്രൊജക്ട് അസിസ്റ്റന്റ്  ടി.കെ. ദീപ, വിവിധ ജില്ലകളിലെ ഡി.സി.ആര്‍.സി, ഡി- ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗണ്‍സിലേഴ്സ്,  സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ നാല് ടീമുകളായാണ് സന്ദര്‍ശനം നടത്തിയത്.