വയനാട് ജില്ലാ പോലീസ് മേധാവിയായി ശ്രീ. ടി.നാരായണൻ ഐ.പി.എസ് ചുമതലയേറ്റു.

വയനാട് ജില്ലാ പോലീസ് മേധാവിയായി ശ്രീ. ടി.നാരായണൻ  ഐ.പി.എസ് ചുമതലയേറ്റു.

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി ടി. നാരായണൻ ഐ.പി.എസ് 22.01.2024 ന് ചുമതലയേറ്റു.  സംസ്ഥാന പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അഡീഷണൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. മുൻപ്  കൊച്ചിൻ ഡി.സി.പി, പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ജില്ലാ പോലീസ് മേധാവി, തൃശൂർ, കൊല്ലം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മീഷണർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ആലപ്പുഴ സ്വദേശിയായ ശ്രീ. ടി നാരായണൻ  2011 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.