എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി : പുതുവർഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ശ്രീ.പദം സിങ് ഐ. പി. എസിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ. എസ്. പി എൻ. ഓ സിബി, മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എം. എം അബ്ദുൽകരീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് പരിശോധന കർശനമാക്കിയതു പ്രകാരം മാനന്തവാടി വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽ വച്ച് മലപ്പുറം സ്വദേശികളായ യുവാക്കളിൽ നിന്നും വില്പ്പനക്കായി കൈവശം വെച്ച എം.ഡി.എം.എ പിടികൂടി. 51.64 ഗ്രാം എം.ഡി.എം.എയുമായാണ് മഞ്ചേരി മേലങ്ങാടി കുറ്റിയം പോക്കിൽ വീട്ടിൽ കെ. പി മുഹമ്മദ്‌ ജിഹാദ് (28), തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ വീട്ടിൽ അബ്ദുൽസലാം (29) എന്നീ യുവാക്കളെ മാനന്തവാടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വോഡും ചേർന്ന് പിടികൂടിയത്. 02.01.2024 തീയതി രാവിലെയാണ് പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചതിൽ എം. ഡി. എം. എ കണ്ടെത്തിയത്. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. കെ സോബിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ യു. കെ മനേഷ്കുമാർ,മുഹമ്മദ്‌ അറങ്ങാടൻ, പി ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘവും ജില്ലാ ലഹരി വിരുദ്ധ സ്ക്വോഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ എൻ.ഡി. പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
#wayanadpolice