സ്‌റ്റേഷനറി കടയില്‍ മോഷണം യുവാവിനെ അറസ്റ്റ് ചെയ്തു

സ്‌റ്റേഷനറി കടയില് മോഷണം
യുവാവിനെ അറസ്റ്റ് ചെയ്തു
മാനന്തവാടി: കടമുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി പണം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. തരുവണ, കോക്കടവ്, കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷി(30)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത് . 03.11.2023 തീയതി പുലര്‍ച്ചെയാണ് തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ മോഷണം നടന്നത്. മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിന് ചേര്ന്ന സ്‌റ്റേഷനറി കടയുടെ പൂട്ട് തകര്ത്ത് അകത്ത് കയറി 5600 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിയുന്നതും പിടികൂടുന്നതും. ഇയാള് നിരവധി മോഷണ കേസുകളില് പ്രതിയാണ്. മാനന്തവാടി എസ്.എച്ച്.ഒ അബ്ദുള് കരീമിന്റെ നേതൃത്വത്തില് എസ്.ഐമാരായ സോബിന്, സനില് കുമാര്, എ.എസ്.ഐ ബിജു വര്ഗീസ്, എസ്.സി.പി.ഒമാരായ മനു അഗസ്റ്റിന്, സരിത്ത്, സെബാസ്റ്റിയന്, റോബിന് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.