കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവുമായി യുവാവ് പിടിയില്‍
പടിഞ്ഞാറത്തറ: 72 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. പൊഴുതന, മുത്താരിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍ കെ. നഷീദ്(38)നെയാണ് എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. 14.09.2023 തീയതി പട്രോളിംഗ് ഡ്യൂട്ടിക്കിടെ തരിയോട്, എട്ടാംമൈലില്‍ നടത്തിയ വാഹനപരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്.