കാറില്‍ ‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍‍ പിടിയില്‍

കാറില്‍  കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ 

ബത്തേരി: കാറില് കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള് പിടിയില്. പൂളക്കോട്, കുന്നുമ്മല് വീട്ടില് പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്, പൂവാട്ട്പറമ്പ് വീട്ടില് ഷമ്മാസ്(21), മാവൂര്, കൊഞ്ഞാലി കൊയ്യുമ്മല് വീട്ടില് ജമാദ്(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 04.09.2023 തീയതി ഉച്ചയോടെ വാഹനപരിശോധനക്കിടെ മുത്തങ്ങയില് വെച്ചാണ് ഇവര് സഞ്ചരിച്ച കെ.എല്. 11 ബി 1857 വാഹനത്തില് നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.