ലഹരി ഉപയോഗിച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പ്രചരിച്ച സംഭവം മരക്കടവില്‍ ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു

ലഹരി ഉപയോഗിച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പ്രചരിച്ച സംഭവം
മരക്കടവില്‍ ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനായി കര്‍ശന നടപടികള്‍

മുള്ളന്‍കൊല്ലി: ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് കബനീ തീരത്ത് പ്രദേശവാസികള്‍ തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ മരക്കടവിലും പരിസരപ്രദേശങ്ങളിലും വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് സന്ദര്‍ശിച്ചു. മരക്കടവ്, പെരിക്കല്ലൂര്‍ കടവ്, ഡിപ്പോകടവ് എന്നിവിടങ്ങളിലാണ് ഡി.പി.സി സന്ദര്‍ശനം നടത്തിയത്. ലഹരികടത്ത് തടയുന്നതിനും, വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്് അദ്ദേഹം പറഞ്ഞു. കര്‍ണാടക ബോര്‍ഡറുകളില്‍ നിന്നുള്ള ലഹരി കടത്തിനെ പ്രതിരോധിക്കുന്നതിനായി പഞ്ചായത്തംഗങ്ങളെയും പൊതുജനങ്ങളെയും പുല്‍പ്പള്ളി എസ്.എച്ച്.ഒയെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ച് വേണ്ട നടപടികളെടുക്കും. സി.സി.ടി.വി സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളും ജില്ലാ പോലീസ് മേധാവി നല്‍കി.