പട്ടികവർഗ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തുന്നു.

പട്ടികവർഗ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തുന്നു. 

വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ  ഗവ : മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ (15/08/2023) ഉച്ചക്ക് 2.00 മണിക്ക്  ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'സ്വാതന്ത്ര്യ സമര ചരിത്രവും, സ്വാതന്ത്ര്യാനന്തര ഇന്ത്യയും' എന്ന വിഷയത്തെ  ആസ്പദമാക്കി സംഘടിപ്പിക്കുന്ന ക്വിസ് പ്രശസ്ത ക്വിസ് അവതാരകൻ ഇ. സുരേഷ് ബാബു നയിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ ഹൈസ്കൂൾ/പ്ലസ് ടുവിൽ പഠിക്കുന്ന പട്ടികവർഗവിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ രേഖ സഹിതം അന്നേ ദിവസം ഒരു മണിക്ക് മുൻപേ ഹാജരാവേണ്ടതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരം 11/ 08/2023 തിയതിക്കകം താഴെ  പറയുന്ന നമ്പറുകളിൽ വാട്സാപ്പ് ടെക്സ്റ്റ്‌ മെസ്സേജ് അയക്കേണ്ടതാണ്. ഫോൺ : 9847783788, +919744914194, 8592056423. മെയിൽ ഐഡി: dyspcdwyd.pol@kerala.gov.in

#wayanadpolice

#Janamythripolice