വീട് കുത്തിത്തുറന്ന് മോഷണം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

വീട് കുത്തിത്തുറന്ന് മോഷണം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി: വീട് കുത്തിത്തുറന്ന് പത്ത് പവന്റെ സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി സുബൈർ മൻസിലിൽ ഷാജഹാൻ @ സുലൈമാൻ (60), കോഴിക്കോട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി മുഹമ്മദ് നിസാർ (31) എന്നിവരെയാണ് ബത്തേരി പോലീസ് തന്ത്രപരമായി കർണാടക ഗുണ്ടൽപേട്ടിൽ നിന്ന് പിടികൂടിയത്. 04.06.2023 ന് കുപ്പാടിയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇൻസ്പെക്ടർ എസ്എച്ച്ഒ എം വി സന്തോഷ്, എസ്ഐ കെ വി ശശികുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ടോണി, രജീഷ്, അജിത്ത്, സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.