കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും

കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും

കൽപ്പറ്റ: കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും. കോഴിക്കോട്, കൂടത്തായ് അമ്പലമുക്ക്, അന്തംക്കുന്ന് വീട്ടിൽ സജാദ്(32)നെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2018-ലാണ് സജാദിനെ 1600 ഗ്രാം കഞ്ചാവുമായി വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. പഴയ വൈത്തിരി ദേശീയ പാതയുടെ സമീപത്തു നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് ഇയാളിൽ നിന്ന് എസ്‌.ഐ. ഹരിലാൽ ജി. നായരും സംഘവും പിടികൂടിയത്. അന്നത്തെ വൈത്തിരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൾ ഷെരീഫ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചു ഉത്തരവായത്.