മൂന്ന് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഹാൻസ് പാക്കറ്റുകൾ പിടികൂടി.

മൂന്ന് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഹാൻസ് പാക്കറ്റുകൾ പിടികൂടി.
വൈത്തിരി : നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി യുവാവ് പിടിയിൽ. പാലക്കാട്‌ വല്ലപ്പുഴ സ്വദേശി നടുത്തോടി വീട്ടിൽ ഹംസ (38) യെയാണ് വൈത്തിരി പോലീസ് സബ് ഇൻസ്‌പെക്ടർ സലീമും സംഘവും പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ ലക്കിടിയിൽ വെച്ച് വാഹന പരിശോധന നടത്തി വരവേയാണ് KL 55 AF 3155 സ്വിഫ്റ്റ് കാറിൽ 3 ചാക്കുകളിലായി മുവ്വായിരത്തോളം പാക്കറ്റ് ഹാൻസ് പിടികൂടിയത്