പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ
Accused arrested in POCSO Case.

പുൽപ്പള്ളി: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ആനപ്പാറ താഴേത്തടത്തു
റീജോ എന്ന അഗസ്റ്റിൻ ജോസ് (32)നെയാണ് പുൽപള്ളി പോലീസ് അറസ്റ്റ്‌ ചെയ്തത്.

ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ സെന്റർ അധ്യാപകനായ ഇയാൾ ട്യൂഷൻ സെന്ററിൽ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾ സമാന സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാളാണ്. മേൽ കേസുകളിലെ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്