വീടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി

വീടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി.
Accused under Police Custody in Robbery Case

അമ്പലവയൽ: വീടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസിൽ പ്രതിയെ അമ്പലവയൽ പോലീസ് പിടികൂടി. വടുവൻചാൽ, ആണ്ടൂർ, അക്കാട്ട് മുണ്ടയിൽ വീട്ടിൽ പ്രവീൺ തോമസ് (39) നെയാണ് ഇന്ന് (06-06-2023) പിടികൂടിയത്. ജൂൺ 5 ന് രാവിലെ ഏഴ് മണിക്കും 7.45 മണിക്കും ഇടയിൽ തോമാട്ടു ചാൽ വടുവന എന്ന സ്ഥലത്തുള്ള പരാതിക്കാരനായ രാജശേഖരൻ എന്നയാളുടെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 84 വയസ്സ് പ്രായമുള്ള അമ്മ യെ പരാതിക്കാരൻ വീട്ടിൽ ഇല്ലാത്ത സമയം നോക്കി അതിക്രമിച്ചു കയറി തലയിണകൊണ്ടും പുതപ്പു കൊണ്ടും മുഖം പൊത്തി ആക്രമിച്ച് മൂന്നു പവൻ തൂക്കം വരുന്ന സ്വർണ മാല കവർന്നുവെന്നും കൂടാതെ കൈയിലുണ്ടായിരുന്ന സ്വർണ്ണ വള പ്രതി ഊരാൻ ശ്രമിക്കുന്നതിനിടയിൽ കൈയ്ക്ക് പരിക്കു പറ്റിയിട്ടുണ്ടെന്നുമുള്ള പരാതിയെ തുടർന്നാണ് അമ്പലവയൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അതിവിദഗ്ധമായി പ്രതിയെ പിടി കൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ രാംജിത്ത്, ഷാജഹാൻ, സിവിൽപോലീസ് ഓഫീസർമാരായ പ്രശാന്ത്, ജഷിത എന്നിവരാണുള്ളത്.