കമ്പളക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.

കമ്പളക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.

കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒന്നാംമൈലിൽ നിന്നും കമ്പളക്കാട് സ്വദേശിയായ മുണ്ടോളൻ വീട്ടിൽ അർഷൽ അമീൻ (26) നെയാണ് പിടികൂടിയത്. ഇയാളുടെ കൈവശത്തിൽ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൂടാതെ MDMA തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് ബന്തവസിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ് രെജിസ്റ്റർ ചെയ്തു