പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്ത ഓട്ടോ ഡ്രൈവറും കൂട്ടുപ്രതിയും റിമാൻഡിൽ.

പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്ത ഓട്ടോ ഡ്രൈവറും കൂട്ടുപ്രതിയും റിമാൻഡിൽ.
Accused arrested for assaulting Police

കേണിച്ചിറ: സബ് ഇൻസ്പെക്ടറെ മർദിക്കുകയും യൂണിഫോം വലിച്ചു കീറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത ഓട്ടോ ഡ്രൈവറേയും കൂട്ടു പ്രതിയെയും അറസ്റ്റ് ചെയ്തു. വാളവയൽ കാവുംപുറത്ത് വീട്ടിൽ ധനേഷ്(37) എന്ന മൂന്നാനക്കുഴിയിലെ ഓട്ടോ ഡ്രൈവറും കൂടെയുണ്ടായിരുന്ന ചൂതുപാറ പൊങ്ങൻപാറ വീട്ടിൽ ദിലീഷ്(39)നേയുമാണ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തുള്ള മദ്യപാനം തടയാനും, അവരെ പിടികൂടാനും ശ്രമിക്കുമ്പോഴാണ് കേണിച്ചിറ സബ് ഇൻസ്‌പെക്ടറേയും കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസറെയും അക്രമിച്ചത്. പ്രതികൾക്കെതിരെ ഔദ്യോഗീക കൃത്യ നിർവഹണം തടസ്സപ്പെടുത്തി പരിക്കേൽപ്പിച്ചതിന് കേസ് രെജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.