യുവതിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

യുവതിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
10 years of rigorous imprisonment & 1 Lakh fine for the accused in molestation.

കല്‍പ്പറ്റ: ആദിവാസി വിഭാഗത്തിൽപെട്ട യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുഞ്ഞോം ഉദിരച്ചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍കുമാര്‍ എന്ന ഉണ്ണിയെയാണ്(28) ശിക്ഷിച്ചത്. 2018ല്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിലാണ് ബഹു : സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. വയലില്‍ ചപ്പുപറിക്കുകയായിരുന്ന യുവതിയെ ഷിജില്‍കുമാര്‍ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ് രെജിസ്റ്റർ ചെയ്തിരുന്നത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മഹേഷ്‌ KV അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും എ.എസ്.ഐ സജിമോൻ സെബാസ്റ്റ്യൻ അന്വേഷണത്തിന് സഹായിക്കുകയും ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.