കാറിൽ അതിമാരക മയക്കുമരുന്നായ MDMA യുമായി വന്ന യുവാക്കൾ പോലീസ് പിടിയിൽ.

കാറിൽ അതിമാരക മയക്കുമരുന്നായ MDMA യുമായി വന്ന യുവാക്കൾ പോലീസ് പിടിയിൽ.

തിരുനെല്ലി: ഇന്ന് (31-05-2023) കാട്ടിക്കുളം പോലീസ് AIDPOST ന് സമീപം വെച്ച് ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന കൂളിവയൽ സ്വദേശിയായ കുന്നോത്ത് വീട്ടിൽ അഷ്ക്കർ (33) പനമരം സ്വദേശിയായ പട്ടുകത്ത് വീട്ടിൽ മുഹമ്മദ്‌ ആഷിഖ് (30) എന്നിവരെയാണ് 47 ഗ്രാം MDMA സഹിതം തിരുനെല്ലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ VP സാജനും സംഘവും പിടി കൂടിയത്. ഇവർക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന KL 13 Z 1315 വാഹനവും കസ്റ്റഡിയിലെടുത്തു