ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ.

ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ.
Youth arrested for smuggling ganja inside tank cover of motorbike.

ബാവലി: ബൈക്കിൽ കഞ്ചാവുമായി വന്ന യുവാവിനെ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടി. തിരുനെല്ലി എസ്.ഐ വി.പി സാജന്റെ നേതൃത്വത്തിൽ ബാവലിയിൽ പരിശോധന നടത്തവെയാണ് കുറ്റ്യാടി കക്കട്ടിൽ വടയം പാറയുള്ളതിൽ വീട്ടിൽ ബിപിൻ ഭാസ്‌കർ(23) പിടിയിലായത്. ബിപിൻ സഞ്ചരിച്ച ബൈക്കിന്റെ ടാങ്ക് കവറിൽ ഒളിപ്പിച്ച 376 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. നാട്ടിൽ വിവാഹ ആഘോഷം നടക്കുന്ന സ്ഥലത്ത് വിൽപന നടത്താനായി കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചത്.