മഴക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി ടാര്‍ പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്തു

വയനാട് ജനമൈത്രി പോലീസ്  വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാന്റേഷനിൽ വച്ച് പ്ലാന്റേഷൻ, നാലാം യൂണിറ്റ്, അമ്പതേക്കർ, ചെന്നായ കവല എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന മഴക്കാലത്ത്  ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ടാര്‍ പോളിന്‍ ഷീറ്റുകളുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പോലീസ്മേധാവി ശ്രീ. ആനന്ദ് ആർ ഐ.പി.എസ് അവർകൾ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങിൽ പൊഴുതന പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അനസ് റോസ്ന സ്റ്റെഫി, വൈത്തിരി പോലീസ് സ്റ്റേഷൻ സബ്-ഇൻസ്പെക്ടർ ശ്രീ. സലീം എം.കെ, എട്ടാം വാർഡ് കൺവീനർ ശ്രീ. സുനിൽ ആൻറണി എന്നിവർ പങ്കെടുത്തു.