മാരക മയക്കുമരുന്നുമായി ദമ്പതികൾ അടക്കം നാലുപേർ പിടിയിൽ

സുല്ത്താന്ബത്തേരി സ്റ്റേഷന് പരിധിയില് മുത്തങ്ങ എയ്ഡ് പോസ്റ്റിന് സമീപം ബത്തേരി എസ്.എച്ച.ഒ യും സംഘവും വാഹന പരിശോധന നടത്തി വരവെ കോഴിക്കോട് സ്വദേശികള് സഞ്ചരിച്ച KL-57-T-3475 വെള്ള സ്വിഫ്റ്റ് കാര് പരിശോധിച്ചതില് വാഹനത്തിന്റെ അകത്ത് സൈഡ് ഭാഗം സീലിങ്ങില് ഒളിപ്പിച്ച് കടത്തുകയായിരുന്ന 156 ഗ്രാം എംഡിഎംഎ പിടികൂടി. കാറിൽ മയക്കുമരുന്ന് കടത്തിയ യൂസഫലി (27 വയസ്സ്), S/o ജാഫര്, മിഥുന് നിവാസ്, അരക്കിണര്, കോഴിക്കോട് ടിയാന്റെ ഭാര്യ ആയിഷ (22 വയസ്സ്), ഫിറോസ് ഖാന് S/o കുഞ്ഞു മൊയ്തീന് കോയ, കെ ടി.കെ. വീട്, നല്ലളം, നദീര് (28 വയസ്സ്), S/0 സത്താര്, പറയിനകത്ത് വീട്, കക്കാട്, കണ്ണൂര് എന്നിവരെ അറസ്റ്റ് ചെയ്തു.