ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി

ബത്തേരി മൈതാനിക്കുന്ന് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട കാറിൽനിന്നും ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് കടത്തിയ ചെതലയം പുകലമാളം തൈത്തൊടി വീട്ടിൽ അബ്ദുൾ മുത്തലിബ് (30) നെ ബത്തേരി എസ് എച്ച് ഒ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. പുലർച്ചെ ഒന്നരയോടെ മുത്തലിബ് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എസ്ഐ സി.എം സാബുവും ,എ എസ് ഐ അനീഷ്, സി പി ഒ മാരായ രജീഷ്, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.