അന്തർ സംസ്ഥാന മയക്കു മരുന്ന് മാഫിയ സംഘം അരക്കിലോയോളം അതിമാരക മയക്കുമരുന്നായ 𝐌𝐃𝐌𝐀 യുമായി പിടിയിൽ

അന്തർ സംസ്ഥാന മയക്കു മരുന്ന് മാഫിയ സംഘം അരക്കിലോയോളം അതിമാരക മയക്കുമരുന്നായ 𝐌𝐃𝐌𝐀യുമായിപിടിയിൽ.

ബത്തേരി ഡി.വൈ.എസ്.പി ശ്രീ. അബ്ദുൾ ഷരീഫിൻെറ മേൽ നോട്ടത്തിൽ ബത്തേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീ എം.എ സന്തോഷിൻെറ നേതൃത്വത്തിലുളള പോലീസ് സംഘം മുത്തങ്ങ R.T.O ചെക്ക് പോസ്റ്റിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരികയായിരുന്ന 492 ഗ്രാം MDMA പിടികൂടി. കൊടുവള്ളി വാവാട് സ്വദേശി മുഹമ്മദ് മിഥിലാജ്, S/o അബൂബക്കർ പുൽക്കുഴിയിൽ ഹൗസ് വാവാട് ജാസിം അലി, S/o അലിനടുവിൻ പിടിക ഹൗസ് പള്ളികണ്ടി ബത്തേരിഅഫ്താഷ്, S/O ഇസ്മയിൽ പുതിയ പീടിക ഹൗസ് പള്ളികണ്ടി ബത്തേരി എന്നിവരാണ് പിടിയിലായത് . ഇവർ കേരളത്തിന് പുറത്ത് നിന്നും മയക്ക്മരുന്ന് എത്തിച്ച് മൊത്തക്കച്ചവടം നടത്തുന്ന സംഘമാണ്. ആഡംബര കാറുകളിൽ സഞ്ചരിച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. വയനാടിലെ തന്നെ എറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണ് ഇത്.

എസ്.ഐ മാരായ റോയിച്ചൻ പി.ഡി, ഹരീഷ് കുമാർ, എസ്.സി.പി.ഒ ഗോപാലകൃഷ്ണൻ, സി.പി.ഒ മാരായ നൌഫൽ, രജീഷ്, അജിത്ത്, മധു, സ്മിജു, ഷബീർ, രതിലേഷ്, സബിരാജ് എന്നിവരാണ് ബത്തേരി എസ്.എച്ച്.ഒ ശ്രീ. എം.എ സന്തോഷിൻെറ സംഘത്തിൽ ഉണ്ടായിരുന്നത്. മയക്കു മരുന്ന് മാഫിയകൾക്കെതിരെ ജില്ലാ പോലീസ് തുടർന്നും കർശ്ശന നടപടികൾ സ്വീകരിക്കും.
#driveagainstdrug #wayanadpolice