കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 06.03.2023 പുലർച്ചെ തൊണ്ടർനാട്, മട്ടിലയം അംഗൻവാടിക്ക് സമീപം, തൊണ്ടർനാട് പോലീസ് സ്റ്റേഷൻ എസ് ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ KL18E1911 വാഹനത്തിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 973.3 ഗ്രാം കഞ്ചാവുമായി  നൗഫല്‍ ഇ.വി (38), ഏരത്ത്, തളീക്കര, കാഞ്ഞിരോളി, കോഴിക്കോട്,  നിജിന്‍(33), ഒറവ്കണ്ടില്‍ വീട്, മാമ്പിലാട്, കോഴിക്കോട്  എന്നിവർ അറസ്റ്റിലായി.