മോഷണ കേസിലെ പ്രതി പിടിയിൽ

ഫെബ്രുവരി 18 ന് കാട്ടിമൂല മിൽക് സൊസൈറ്റിയുടെ മുൻപിൽ നിറുത്തിയിട്ടിരുന്ന കെ.എൽ 72 1240 നമ്പർ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ തലപ്പുഴ എസ്.എച്ച്.ഒ പി.പി റോയിയും സംഘവും അറസ്റ്റ് ചെയ്തു. തലപ്പുഴ 42 സ്വദേശി പ്രമോദ് (42) ആണ് പിടിയിലായത്. അന്നേ ദിവസം വാളേരി ശ്രീ കിരാത മൂർത്തി ദേവി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് വിഗ്രഹത്തിൽ ചാർത്തിയ താലികളും ഇയ്യാൾ മോഷ്ടിച്ചിരുന്നു ഇതിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. എസ്.ഐ അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുള്ള, രാജേഷ്, സനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.