കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
ഒരു കിലോയോളം കഞ്ചാവ് വിൽപ്പനക്കായി കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സിയിൽ കടത്തിയ മേപ്പാടി ചൂരൽമല സ്വദേശി മുഹമ്മദ് ഫായിസ് (20) നെയാണ് നൂൽപ്പുഴ എസ്.ഐ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കേരള തമിഴ് നാട് അതിർത്തിയായ നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്