1390 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

21.12.2022 തിയ്യതി രാത്രി പുൽപ്പള്ളി അംശം പെരിക്കല്ലൂർ കടവ് എന്ന സ്ഥലത്ത് വച്ച് അനധികൃതമായി 1390 ഗ്രാം കഞ്ചാവ് വിൽപനക്കായി കൈവശം വച്ച അബ്ദുൽ അസീസ് (40 വയസ്), s/o അബൂബക്കർ, പുറക്കാടൻ ഹൌസ്, കവന്നൂർ, മലപ്പുറം എന്നയാളെ പുൽപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ NDPS നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.