കാപ്പ ചുമത്തി ജയിലിലടച്ചു.

ഗുണ്ടാപ്രവര്ത്തനങ്ങള് അമര്ച്ച ചെയ്യാനായി സംസ്ഥാന തലത്തില്
ആരംഭിച്ച “ഓപ്പറേഷന് കാവലിന്റെ ” ഭാഗമായി വയനാട് ജില്ലയിലെ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയില് ഗര്ഭസ്ഥ ശിശുവിനെയും മാതാവിനെയും വിഷം കൊടുത്ത് കൊലപ്പെടുത്തൽ , സ്ത്രീകള്ക്കെതിരെയുള്ള ലൈംഗിക അതിക്രമം, വീടുകയറി ദേഹോപദ്രവം ഏല്പ്പിക്കല്, അവശ്യ വസ്തുവായ പെട്രോൾ - ഡീസല് എന്നിവ നിയമവിരുദ്ധമായി വില്പ്പന നടത്തല്, കൊള്ളപലിശയ്ക്കു പണം കൊടുക്കല് ഉള്പ്പടെയുള്ള ക്രിമിനല് കേസുകളില് പ്രതിയായ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനും റൗഡി ലിസ്റ്റിൽ ഉള്പ്പെട്ട മാനന്തവാടി എടവക മൂളിപത്താട് സ്വദേശിയായ പുതുപ്പറമ്പില് വീട്ടില് റഹീം (54)നെ കാപ്പ ചുമത്തി
ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ്.ആര്. ഐ.പി.എസ് സമര്പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് ബഹു.വയനാട് ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയം തരം തിരിച്ച് കൂടുതല് പേർക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികള് സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.