വയനാട് ജനമൈത്രി പോലീസിൻെറ നേത്രത്വത്തിൽ ഫാത്തിമ മാത മിഷൻ ഹോസ്പ്പിറ്റൽ കൽപ്പറ്റ യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്

വയനാട് ജനമൈത്രി പോലീസിൻെറ നേത്രത്വത്തിൽ ഫാത്തിമ മാത മിഷൻ ഹോസ്പ്പിറ്റൽ കൽപ്പറ്റ യുടെ സഹകരണത്തോടെ തൊണ്ടർനാട് കുഞ്ഞോം ആദിവാസി വനസംരക്ഷണ സമിതി ഹാളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്, വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് .ആർ. l PS അവറുകൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജനമൈത്രി അസിസ്ററൻ്റ് നോഡൽ ഓഫിസർ ശ്രീ കെ.എം ശശിധരൻ സ്വാഗതം ആശംസിച്ചു , വാർഡ് മെമ്പർ ശ്രീമതി പ്രീത രാമൻ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി DySP A.P ചന്ദ്രൻ, വാർഡ് മെമ്പർ ശ്രീ ഗണേഷ് AV, ഡോ: സിസ്റ്റർ ജയ MBBS MD, ഫാത്തിമ മാത ഹോസ്പറ്റൽ കൽപ്പറ്റ, ശ്രീ അജീഷ് കുമാർ SHO തൊണ്ടർനാട് പോലീസ് സ്റ്റേഷൻ, രാജേന്ദ്രൻ ഫോറസ്റ്റർ കുഞ്ഞോം എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാജിത്ത് SCPO തൊണ്ടർനാട് പോലീസ്' സ്റ്റഷൻ നന്ദി അർപ്പിച്ചു. ചുരുളി, ചിറക്കാംപാടി, അരിമല, കാട്ടിമൂല ചിറക്കാംവയൽ, കൊമ്പറ, പുതിയിടതോമ്പിൽ, കുഞ്ഞോം, ചപ്പ, മുണ്ടയിൽ, മട്ടിലയം, പന്നിപ്പാട്, മണപ്പാട്ടിൽ, ചേലാറ്റിൽ, കല്ലറ, പാതിരിമന്ദം, കാട്ടേരി, കല്ലിങ്കൽ, ചിറക്കാംവയൽ തുടങ്ങിയ കോളനികളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ക്യാമ്പിൽ 350 ഓളം രോഗികൾ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടി. ക്യാമ്പിൽ ഫാത്തിമ മാത ഹോസ്പിറ്റൽ കൽപ്പറ്റയിലെ ജനറൽ മെഡിസിൻ വിഭാഗം, ദന്തരോഗ വിഭാഗം, അസ്ഥി രോഗവിഭാഗം, ശ്വാസകോശ രോഗവിഭാഗം എന്നീ വിദഗ് ദ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്നുകളും ലാബ് ടെസ്റ്റുകളും പൂർണ്ണമായും സൗജന്യമായിരുന്നു.