POCSO കേസുകളില്‍ യുവാവ് അറസ്റ്റില്‍

മുട്ടിൽ :

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചെന്ന പരാതികളിൽ യുവാവ് അറസ്റ്റിലായി. മുട്ടിൽ പാക്കിസ്ഥാൻ കോളനി  കോറ്റശ്ശേരി വീട്ടിൽ ഷമീർ (39) നെയാണ്   കൽപ്പറ്റപോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ സിജു അറസ്റ്റു ചെയ്തത്. രണ്ട് കുട്ടികളുടെ പരാതി പ്രകാരം രണ്ട് വ്യത്യസ്ത കേസുകളിലായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായി കല്‍പ്പറ്റ പോലീസ് വ്യക്തമാക്കി.