ഓപ്പറേഷന്‍ കുബേര മൂന്നുപേര്‍ അറസ്റ്റില്‍

ജില്ലയില് ബ്ലേഡ് മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ബ്ലേഡ് മാഫിയക്കെതിരെ മേപ്പാടി, വൈത്തിരി, കമ്പളക്കാട്, മാനന്തവാടി, പനമരം, സുൽത്താന് ബത്തേരി, അമ്പലവയല്, മീനങ്ങാടി, പുൽപള്ളി എന്നീ പോലീസ് സ്റ്റേഷന് പരിധികളില് ഇന്ന് (28.11.2022) നടത്തിയ ഓപ്പറേഷന് കുബേര സ്പെഷ്യല് ഡ്രൈവില് 18 ഓളം സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളെ നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്തതില് മാനന്തവാടി ആറാട്ടുതറ സ്വദേശി പ്രതീഷ്(47), പുൽപള്ളി പട്ടാണിക്കൂപ്പ് സ്വദേശി ജ്യോതിഷ് എം‌ ജെ (35), തമിഴ്നാട് ഈറോഡ് ജില്ലയിലെ ഒപ്പംപാളയം സ്വദേശിയും ഇപ്പോള് സുൽത്താന് ബത്തേരി അമ്മായിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് (39) എന്നിവർക്കെ തിരെ യാതൊരുവിധ അനുമതി പത്രമോ, ലൈസൻസോ, രേഖകളൊ ഇല്ലാതെ അമിത ആദായത്തിനു വേണ്ടി നിലവിലുള്ള സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമായി വട്ടിപ്പലിശക്ക് പണം കൊടുക്കുന്നതായും, പണം കടം കൊടുത്തതിന് പണം വാങ്ങിയവരില് നിന്നും ഈടായി വാങ്ങി സൂക്ഷിച്ചതായ ബാങ്ക് മുദ്രപത്രങ്ങളും, ആധാരങ്ങളും, RC ബുക്കുകളും, ഒപ്പിട്ട ബ്ലാങ്ക് ചെക്ക് ലീഫുകളും സൂക്ഷിച്ചു വെച്ചതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില് ടിയാന്മാർക്കെതിരെ മാനന്തവാടി, സുൽത്താന് ബത്തേരി, പുൽപള്ളി പോലീസ് സ്റ്റേഷനുകളില് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
മാനന്തവാടി ആറാട്ടുതറ സ്വദേശി പ്രതീഷ് എന്നയാളുടെ വീട്ടില് നിന്നും അനധികൃതമായി സൂക്ഷിച്ച 380900/- രൂപയും, ഒരു സ്റ്റാമ്പ് പേപ്പറും, 6 ബ്ലാങ്ക് ചെക്ക് ലീഫും, 3 ആർ.സി ബുക്കുകളും, പുൽപള്ളി പട്ടാണിക്കൂപ്പ് സ്വദേശി ജ്യോതിഷ് എന്നയാളുടെ വീട്ടില് നിന്നും 54000/- രൂപയും, 27 ആധാരങ്ങളും, സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് എന്നയാളുടെ ക്വാര്ട്ടേ്സില് നിന്നും 339500/- രൂപയും, ഒരു ബ്ലാങ്ക് ചെക്ക്, 5 ഡയറികളും കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനൽ പ്രതികളെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റര് ചെയ്തതെന്നും, ജില്ലയിലെ ബ്ലേഡ് മാഫിയക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. ആര്. ആനന്ദ് ഐ.പി.എസ് അറിയിച്ചു