അനധികൃത ഖനനം :മണ്ണു മാന്തി യന്ത്രവും ടിപ്പർ ലോറികളും പിടികൂടി.

അനധികൃത ഖനനം :മണ്ണു മാന്തി യന്ത്രവും ടിപ്പർ ലോറികളും പിടികൂടി.

കൽപ്പറ്റ അംശം മണിയങ്കോട് -നെടുങ്ങോട് ഭാഗത്ത്‌ രാത്രിയുടെ മറവിൽ പോലീസിന്റെ കണ്ണു വെട്ടിക്കുന്നതിനായി എല്ലാ വഴികളിലും വിവരങ്ങൾ നൽകുന്നതിനായും അകമ്പടിക്കായും ആളുകളെ നിർത്തി മണ്ണ് ഘനനം നടത്തുകയായിരുന്ന സംഘത്തെയും മണ്ണ് ഖനനത്തിനായി ഉപയോഗിച്ച KL 12 N 3531 JCB യും KL 12 N  9954, KL 57 F 8636, KL 12 M 1233, KL 12 K 3706 എന്നീ ടിപ്പർ ലോറികൾ സഹിതം അധി വിദഗ്ദമായും സാഹസീകവുമായാണ് കൽപ്പറ്റ പോലീസ് 07.11.2022 ന് പുലർച്ചെ പിടി കൂടിയത്. 
 ഇത്തരത്തിൽ അനധികൃത ഖനനം നടത്തുന്ന സ്ഥലം ഉടമസ്ഥർക്കെതിരെയും കൂട്ടു നിൽക്കുന്നവർക്കെതിരെ യും ഘനനം ചെയ്ത മണ്ണ് നികത്തുന്ന സ്ഥലം ഉടമകൾക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.