സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

"ഓപ്പറേഷൻ കാവൽ"
ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനായി സംസ്ഥാനതലത്തിൽ ആരംഭിച്ച ഓപ്പറേഷൻ 'കാവൽ' ന്റെ ഭാഗമായി വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലും കുപ്പാടി തൊട്ടാമൂല എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലും വധശ്രമം, ദേഹോപദ്രവം ഭീഷണിപ്പെടുത്തൽ Arms Act, വനത്തിൽ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടൽ തുടങ്ങി കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 13 ഓളം ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ളതും ബത്തേരി പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ പുത്തൻകുന്ന് പാലപ്പെട്ടി നാസർ മകൻ സംജാത് ( 28 വയസ്സ് )എന്നയാളെ വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചു.  ജില്ലയിലെ മറ്റു ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും തരംതിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള  ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നു ജീലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ‌.പി‌.എസ് അറിയിച്ചു.