വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറക്കുന്നതിനും , ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കേണ്ടുന്നതിന്റെ ആവശ്യകത , വാഹനം ഓടിക്കുന്നവരേയും, പൊതുജനങ്ങളേയുംബോധവൽക്കരിക്കുന്നതിനുമായി, വയനാട് ജില്ലാ പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്ന് " ശുഭയാത്ര " എന്ന പേരിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വളരെ വേഗം വികസിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ വയനാട്ടിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന വാഹന അപകടങ്ങൾ കുറക്കുന്നതിനും . യാത്രക്കാരുടെയും, വാഹനം ഓടിക്കുന്നവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.കൽപറ്റയിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ശ്രീ. ആർ ആനന്ദ് IPS ഉദ്ഘടനം ചെയ്തു. കൽപറ്റ ASP ശ്രീ. തപോഷ്ബസ്മത്താറി IPS, സ്പെഷൽ ബ്രാഞ്ച് DySP ശ്രി. സിബിഎന്നിവർ ആശംസകൾ അർപ്പിച്ചു് സംസാരിച്ചു. ട്രാഫിക് നിയമങ്ങളും അത് ലംഘിച്ചാൽ ഉണ്ടാകാവുന്ന ശിക്ഷകളും ഉൾക്കൊള്ളിച്ച് ജില്ലാപോലീസ് തയ്യാറാക്കിയ ലഘുലേഖകളും, നോട്ടീസുകളും ഡ്രൈവർമാർക്ക് വിതരണം ചെയ്യുകയും, ചെയ്തു.