സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത 7 പേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.

കൽപ്പറ്റ :പോലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടയിൽ പത്തോളമാളുകൾ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, ചവിട്ടുകയും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, ദേശീയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 7 പേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മണിയങ്കോട്  ഓടമ്പം വീട്ടിൽ വിഷ്ണു (27), ഇഷ്ടികപൊയിൽ പ്രവീൺകുമാർ (23),  നെടുങ്ങോട്വ യൽ അരുൺ (25), വാക്കേൽ വീട്ടിൽ വിഘ്‌നേഷ് (24),  അരുൺ നിവാസിൽ അരുൺ (30) , പുത്തൂർവയൽ ഒഴുക്കുന്നത്ത് കാട്ടിൽ അഭിലാഷ് (34), താഴെ മുട്ടിൽ ശ്രീനിക വീട്ടിൽ ശ്രീരാഗ് (26) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ അർധരാത്രി  കൽപ്പറ്റ ചുങ്കം ജങ്ഷനിൽ വെച്ചാണ് സംഭവം.

പത്തോളം ആളുകൾ പോലീസ് വാഹനത്തിന്റെ ഫോട്ടോയെടുത്ത് മേൽ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും പറഞ്ഞ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് തട്ടിക്കയറുകയും ഇനി വാഹനം അവിടുന്ന് എടുക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞായിരുന്നു പ്രതിഷേധം. അതേസമയം കോഴിക്കോട് ഭാഗത്തു നിന്നും അതു വഴി വന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി സർക്കാർ വാഹനങ്ങളും പോലീസ് പരിശോധിക്കണമെന്നും മറ്റും പറഞ്ഞ് അത്  പരിശോധിക്കാൻ പോലീസിനോട് നിർദ്ദേശിക്കുകയും കെഎസ്ആർടിസി ബസ്സിനെ പോകാൻ അനുവദിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്തതിൽ സംഘത്തെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ കയ്യേറ്റം ചെയ്തു പരിക്കേൽപ്പിക്കുകയും  അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയുമായിരുന്നു. സംഘം തടഞ്ഞ വാഹനമുൾപ്പെടെ പോലീസിന്റെ എല്ലാ വാഹനങ്ങളുടെയും ഇൻഷുറൻസ് കേരള സ്റ്റേറ്റ് ഇൻഷുറൻസ്  ആണ് ചെയ്യുന്നത്. അതാത് ജില്ലകളിലെ ജില്ലാ ഇൻഷുറൻസ് ഓഫീസുകളിൽ നിന്നും insure ചെയ്താണ് വാഹനങ്ങൾ നിരത്തിലിറക്കുന്നത്. M പരിവാഹൻ സൈറ്റിൽ മേൽ വിവരങ്ങൾ update ആവാത്തതിനാലാണ് ഡിപ്പാർട്മെന്റിലെ പല വാഹനങ്ങളുടെയും  ഇൻഷുറൻസ് ഡാറ്റ എം പരിവാഹൻ വെബ്ബ് സൈറ്റിൽ കൃത്യമായി ലഭിക്കാത്തത്.

പ്രതികൾക്കെതിരെ അന്യായമായി സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ളവ പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.