മാതൃകയായി മാനന്തവാടി പോലീസ്

ഇടവക പഞ്ചായത്തിലെ വീട്ടിച്ചാൽ എന്ന സ്ഥലത്ത് തനിച്ച് താമസിക്കുന്ന ലില്ലി എന്ന വയോധിക സ്ട്രോക്ക് വന്നതിനെ തുടർന്ന് ശരീരമാസകലം തളരുകയും മരണത്തെ മുഖാമുഖം കണ്ട് മരണാസന്നമായ നേരത്ത് അടുത്തുള്ള പരിസരവാസികളെ പോലും വിളിക്കാനുള്ള ശേഷിയില്ലാതെ എങ്ങനെയൊക്കെയോ ഫോണെടുത്ത് പോലീസിന്റെ അടിയന്തര സഹായ നമ്പരായ 112 ലേക്ക് വിളിക്കുകയും ഫോണിലൂടെ പറഞ്ഞ വിവരങ്ങൾ വ്യക്തമാവാത്തതിനെ തുടർന്ന് പോലീസ് തിരിച്ചുവിളിച്ച സമയം ഫോൺ എടുക്കാൻ ശേഷിയില്ലാതെ ലില്ലി അബോധാവസ്ഥയിലാവുകയുമായിരുന്നു.തൽക്ഷണം ഉണർന്നു പ്രവർത്തിച്ച മാനന്തവാടി പോലീസ് സ്ഥലത്തെത്തി സമീപവാസികളോട് അന്വേഷിച്ച് അവരുടെ വീട്ടിൽ എത്തുകയും ശരീരമാകെ തളർന്ന് ദുരവസ്ഥയിൽ കിടന്ന ലില്ലിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും അടിയന്തിര ചികിത്സ നൽകി ജീവൻ രക്ഷിക്കുകയുമാണുണ്ടായത്. കൂടാതെ ഇവർക്ക് വേണ്ട മാനസിക പിന്തുണയും മറ്റു സഹായങ്ങളും നൽകിയാണ് മാനന്തവാടി പോലീസ് മാതൃകയായത്. ദൗത്യത്തിൽ മാനന്തവാടി ഇൻസ്പെക്ടർ SHO ശ്രീ.അബ്ദുൽ കരീം, ASI മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർ ലിജോ തുടങ്ങിയവരാണുണ്ടായിരുന്നത്. ഏത് ആപത് ഘട്ടങ്ങളിലും അടിയന്തിര സഹായ  നമ്പറായ 112 ലേക്ക് വിളിക്കുക